
ദില്ലി: ദില്ലി നിയമസഭയില്‍ ആപ് എംഎൽഎയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് ബിജെപി എംഎല്‍എ. എഎപി എംഎൽഎ അമാനത്തുള്ള ഖാനെയാണ് ബിജെപി എംഎൽഎ ഒ.പി.ശർമ തീവ്രവാദിയെന്ന് വിളിച്ചത്. ദില്ലിയിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട് ചർച്ചയിൽ സംസാരിക്കവെയാണ് ശർമ്മയുടെ പരാമര്‍ശം.
തെറ്റായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ശർമ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ആപ്പ് എംഎല്‍എ അമാനത്തുള്ള ഖാൻ എതിർത്തിരുന്നു. ഇതിനെതിരെയായിരുന്നു ശർമയുടെ വിവാദ പരാമർശം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്നും ബിജെപി എംഎല്‍എ ആരോപിച്ചു.
ബിജെപി എംഎല്‍എയുടെ പരാമര്‍ശം നിയമസഭയില്‍ വലിയ ബഹളത്തിനിടയാക്കി. ഭരണപക്ഷ എംഎല്‍എമാര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കേന്ദ്രം ഭരിക്കുന്ന സർക്കാരും ഭരണഭക്ഷ പാർട്ടിയും എല്ലാ മുസ്ലിംകളെയും ഭീകരരാക്കുകയാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.ബിജെപി നേതാവ് മാപ്പുപറയണമെന്നും സിസോദിയ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam