പ്രധാനമന്ത്രിയെപ്പോലെ ജാതി രാഷ്ട്രീയം കളിക്കാറില്ലെന്ന് ബിജെപി എംഎല്‍എ; വിഡിയോ വൈറലായപ്പോള്‍ പറയുന്നതിങ്ങനെ...

Published : Jan 30, 2019, 07:36 PM ISTUpdated : Jan 30, 2019, 07:37 PM IST
പ്രധാനമന്ത്രിയെപ്പോലെ ജാതി രാഷ്ട്രീയം കളിക്കാറില്ലെന്ന് ബിജെപി എംഎല്‍എ; വിഡിയോ വൈറലായപ്പോള്‍ പറയുന്നതിങ്ങനെ...

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയം കളിക്കാറില്ലെന്ന് ബി ജെ പി എം എല്‍ എ  രാജ്‍വീര്‍ സിംഗ് ഡിലര്‍

ജബല്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയം കളിക്കാറില്ലെന്ന് ബി ജെ പി എം എല്‍ എ  രാജ്‍വീര്‍ സിംഗ് ഡിലര്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഗ്യാസ് കണക്ഷൻസ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു രാജ്‍വീര്‍ സിംഗിന്‍റെ പ്രതികരണം. എന്നാല്‍ വീഡിയോ വൈറലായതോടെ താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ശത്രുക്കള്‍ ഓഡിയോ ക്ലിപ്പ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് എം എല്‍ എയുടെ വിശദീകരണം.

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയമില്ല. ഹിന്ദു മുസ്ലീം വിവേചനമില്ല.  ബി ജെ പി അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് മുസ്ലീം സഹോദരങ്ങള്‍ കരുതുന്നത്. എന്നാല്‍ ജാതി മത വ്യത്യാസമില്ലാതെ ബി ജെ പിക്ക് എല്ലാവരും തുല്ല്യരാണെന്നായിരുന്നു രാജ്‍വീര്‍ സിംഗിന്‍റെ പ്രതികരണം. 

എന്നാല്‍ ഇതെല്ലാം നിഷേധിച്ച രാജ്‍വീര്‍ സിംഗ് പ്രധാനമന്ത്രിക്ക് നേരെ താന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞു. തനിക്കെതിരെയുള്ള ഗൂഡാലോചനയാണിത്. തന്നെ കുടുക്കാനായി വീഡിയോ ആരോ എഡിറ്റ് ചെയ്തതായും രാജ്‍വീര്‍ അവകാശപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി