ബര്‍ത്ത്ഡേ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം

Published : Sep 22, 2018, 09:58 AM ISTUpdated : Sep 22, 2018, 10:00 AM IST
ബര്‍ത്ത്ഡേ കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം

Synopsis

495 രൂപ വിലയുള്ള ഒരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിയാലാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുക

ചെന്നൈ:  ഇന്ധനവില  ദിവസംതോറും കുതിച്ചുയരുകയാണ്. എന്നാല്‍ ഇത് ഒരു അവസമായി കണ്ട് ഉപയോഗപ്പെടുത്തുകയാണ് ചില കട ഉടമകള്‍. അത്തരത്തില്‍  കേക്ക് വാങ്ങിയാല്‍ പെട്രോള്‍ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് തമിഴ് നാട്ടിലെ  ഒരു ബേക്കറി ഉടമ. 

495 രൂപ വിലയുള്ള ഒരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിയാലാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുക. സമൂഹമാധ്യമങ്ങള്‍ വഴിയാണ് കട ഉടമ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കടയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലുപരി ദിവസന്തോറും കൂടി വരുന്ന പെട്രോള്‍ വിലയോടുള്ള പ്രതിഷേധം കൂടിയാണ് ഈ സൗജന്യ പെട്രേള്‍ വിതരണമെന്നാണ് ഇയാള്‍ പറയുന്നത്.

ഇത്തരത്തിൽ കഴിഞ്ഞ മാസം ഗൂഡല്ലൂരിൽ കുട്ടുകാരന്റെ വിവാഹത്തിന് സുഹൃത്തുക്കൾ സമ്മാനമായി നൽകിയത് അഞ്ച് ലിറ്റർ പെട്രോളായിരുന്നു. ഈ സംഭവം ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാടെന്നും മറ്റേത് സമ്മാനത്തെക്കാളും വിലയുള്ള പെട്രോൾ തന്നെയാണ് വിവാഹ സമ്മാനമായി നൽകാൻ പറ്റിയതെന്നുമായിരുന്നു അന്ന് സുഹൃത്തുക്കൾ പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി