മീ ടൂ; നടപടിയെടുക്കാന്‍ നിയമങ്ങള്‍ മാറണമെന്ന് വനിതാ കമ്മീഷന്‍

By Web TeamFirst Published Nov 1, 2018, 4:12 PM IST
Highlights

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കിയാലും പ്രതികളെ ശിക്ഷിക്കാനാകില്ല. നിയമങ്ങളില്‍ മാറ്റം വരുത്താതെ ഒന്നും ചെയ്യാനാകില്ലെന്നും രേഖാ ശര്‍മ്മ

ദില്ലി: ഹോളിവുഡ‍ില്‍ തുടങ്ങിയ മീ ടൂ വെളിപ്പെടുത്തല്‍ ബോളിവുഡിലേക്കും  മറ്റ് തൊഴിലിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അരക്ഷിതാവസ്ഥയും ലൈംഗിക പീഡനങ്ങളും വെളിപ്പെടുത്തുന്ന മീ ടൂവില്‍ നടപടിയെടുക്കാനാകില്ലെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കുന്നത്. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നമ്മുടെ നിയമത്തില്‍ സാധ്യമല്ലെന്ന് അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു. 

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നിയമങ്ങള്‍ ശക്തമാക്കിയാലും പ്രതികളെ ശിക്ഷിക്കാനാകില്ല. നിയമങ്ങളില്‍ മാറ്റം വരുത്താതെ ഒന്നും ചെയ്യാനാകില്ലെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി സമിതി വേണമെന്ന് 2013 ലാണ് നിര്‍ബന്ധമാക്കിയത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം നിഷ്കര്‍ഷിച്ചത്. 
 

click me!