നവരാത്രി തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ

ബെംഗളൂരു: നവരാത്രി തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ശനിയാഴ്ച രാത്രി 12.05-ന് സർ വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കണ്ണൂരിലെത്തും. ശനിയാഴ്ച വൈകീട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ ബെംഗളൂരു കന്‍റോൺമെന്‍റിൽ സർവീസ് അവസാനിപ്പിക്കും. സേലം, പാലക്കാട്, ഷൊർണൂർ വഴിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകും.

YouTube video player