
ദില്ലി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്തും. സാധ്യതാ പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണിത്. കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു പുതിയ അണക്കെട്ട്. ഇതിനായി 53.22 മീറ്റർ ഉയരത്തിൽ അണക്കെട്ടിനുള്ള സാധ്യത കേരളം പരിശോധിക്കും.
ഇത് രണ്ടാം തവണയാണ് സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നൽകുന്നത്. നേരത്തെ അനുമതി നല്‍കിയപ്പോള്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കേന്ദ്രത്തിന് കത്തയച്ചതിന്‍റെ അടിസ്ഥാനത്തില്‍ അനുമതി പിന്‍വലിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam