കേന്ദ്ര സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു; 19 ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂടും

By Web TeamFirst Published Sep 27, 2018, 10:13 AM IST
Highlights

എസി, റെഫ്രിജറേറ്റര്‍ , വാഷിംഗ് മെഷീന്‍, റേഡിയല്‍ കാര്‍ ടയര്‍ എന്നിവയടക്കമുള്ള 19 ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി കൂട്ടിയത്. ഇന്ന് അർധരാത്രി മുതല്‍ നികുതി വര്‍ദ്ധന പ്രാബല്യത്തില്‍ വരും. 

ദില്ലി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉല്‍പ്പന്നങ്ങളുടെ കസ്റ്റംമ്സ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ കൂട്ടി. രണ്ടര ശതമാനം മുതൽ ‍ 10 ശതമാനം വരെയാണ് തീരുവ ഉയർത്തിയത്. എസി, റെഫ്രിജറേറ്റര്‍ , വാഷിംഗ് മെഷീന്‍, റേഡിയല്‍ കാര്‍ ടയര്‍ എന്നിവയടക്കമുള്ള 19 ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി കൂട്ടിയത്. ഇന്ന് അർധരാത്രി മുതല്‍ നികുതി വര്‍ദ്ധന പ്രാബല്യത്തില്‍ വരും. 

ഇന്ധന വിലവര്‍ധനയും , രൂപയുടെ മൂല്യം ഇടിവും കാരണം കറന്‍റ് അക്കൗണ്ട് കമ്മി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത് നിയന്ത്രിക്കാന്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതലയോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

click me!