ലോക കേരളസഭയില്‍ കോട്ടും സൂട്ടും ധരിച്ച് എത്തുന്ന സ്ഥിരം മുഖങ്ങൾ പ്രാഞ്ചിയേട്ടന്മാര്‍, സിപിഎമ്മിന് പണപ്പിരിവിനുള്ള കറവ പശുക്കളെന്ന് ചെറിയാൻ ഫിലിപ്പ്

Published : Jan 30, 2026, 09:36 AM IST
loka kerala sabha file photo

Synopsis

വിദേശങ്ങളിലെ ധനാഢ്യന്മാർക്കും സി.പി.എം ഘടകങ്ങളുടെ മേധാവികൾക്കുമാണ് ലോക കേരളസഭയിൽ മുൻതൂക്കം. 

തിരുവനന്തപുരം: ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച അഞ്ച് ലോക കേരളസഭ സമ്മേളനങ്ങൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്മു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി. ഏതാനും പേർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിലുള്ള വിശ്വാസതകർച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം.

പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണ്. പ്രവാസികളുടെ പുന:രധിവാസ പദ്ധതി, ക്ഷേമ പെൻഷൻ, ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ് .ലോക കേരളസഭ സി.പി.എം -ന് തെരഞ്ഞെടുപ്പുകളിൽ പണപ്പിരിവ് നടത്താനുള്ള ഒരു കറവ പശു മാത്രമാണ്. വിദേശങ്ങളിലെ ധനാഢ്യന്മാർക്കും സി.പി.എം ഘടകങ്ങളുടെ മേധാവികൾക്കുമാണ് ലോക കേരളസഭയിൽ മുൻതൂക്കം. ലോക കേരളസഭ പ്രവാസി മലയാളി സമൂഹത്തിൻ്റെ പരിച്ഛേദമോ പ്രതിനിധിസഭയോ അല്ല. എല്ലാ ലോക കേരളസഭയിലും കോട്ടും സൂട്ടും ധരിച്ച് എത്തുന്ന ചില സ്ഥിരം മുഖങ്ങൾ പിൻവാതിൽ വഴി പ്രവേശിച്ച പ്രാഞ്ചിയേട്ടന്മാരാണെന്നും അദ്ദേഹം പരിഹസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തർക്കത്തിനിടെ 'പോയി ചാകെ'ന്ന് പറഞ്ഞാൽ ആത്മഹത്യാ പ്രേരണയാകില്ല, കാസർകോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസിൽ ഹൈക്കോടതി
വീണ്ടും ട്രംപിന്റെ ഭീഷണി, 'അമേരിക്കയിൽ വിൽപ്പന നടത്തുന്ന എല്ലാ കനേഡിയൻ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തും'