
തിരുവനന്തപുരം: പ്രളയം അതിന്‍റെ എല്ലാ ഭീകരതയിലും കേരളത്തില്‍ ആഞ്ഞടിക്കുകയാണ്. സമസ്ത മേഖലകളും മഹാപ്രളയത്തിന്‍റെ പിടിയിലാണ്. ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് എയർ ലിഫ്റ്റിങ് ആരംഭിച്ചു. മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
അറിയിപ്പ് പൂര്‍ണരൂപത്തില്‍
ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചു. മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam