വിശപ്പ് സഹിക്കാൻ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍

Published : Jan 08, 2019, 01:59 PM ISTUpdated : Jan 08, 2019, 02:25 PM IST
വിശപ്പ് സഹിക്കാൻ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍

Synopsis

വിശപ്പ് സഹിക്കാൻ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം നടന്നത്. ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. 

ദില്ലി: വിശപ്പ് സഹിക്കാൻ കഴിയാതെ കീടനാശിനി കഴിച്ച ആദിവാസി കുട്ടി ഗുരുതരാവസ്ഥയില്‍. മധ്യപ്രദേശിലെ രത്ലാം ജില്ലയിലാണ് സംഭവം. ദേശീയ ബാലാവകാശ കമ്മീഷന്‍(എന്‍സിപിസിആര്‍) സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ഡിസംബര്‍ 31നാണ് സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എന്‍സിപിസിആറിലെ ഒരു ഉദ്യോഗസ്ഥന്‍ പറ‍ഞ്ഞു. വിശന്ന ആദിവാസി കുട്ടി എത്ര  ചോദിച്ചിട്ടും അടുത്തുളള റേഷന്‍ കടയില്‍ നിന്നും ഭക്ഷണം കൊടുത്തില്ല. തുടര്‍ന്ന് വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടി കീടനാശിനി കഴിക്കുകയായിരുന്നു. കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുട്ടിയുടെ വയസ്സോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും ഇനി വെട്ടിത്തിളങ്ങും; രണ്ട് മണിക്കൂർ ഇടവിട്ട് വൃത്തിയാക്കൽ, വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി
റാങ്കിം​ഗിൽ കുതിച്ചിട്ടും ഇന്ത്യയ്ക്ക് നഷ്ടം! വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവ്; കാരണം ഈ രണ്ട് രാജ്യങ്ങൾ