മധ്യപ്രദേശിലെ ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബ മന്ത്രിസ്ഥാനം രാജിവച്ചു

Published : Oct 01, 2018, 08:45 PM IST
മധ്യപ്രദേശിലെ ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബ മന്ത്രിസ്ഥാനം രാജിവച്ചു

Synopsis

മധ്യപ്രദേശില്‍ മന്ത്രി പദവി നല്‍കിയ അഞ്ച് സന്ന്യാസിമാരില്‍ ഒരാളായ കമ്പ്യൂട്ടര്‍ ബാബ മന്ത്രിസ്ഥാനം രാജിവച്ചു. നര്‍മതാ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര‍് ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാര‍് മതവിരുദ്ധമാണെന്നും ആരോപിച്ചാണ രാജി.  

ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രി പദവി നല്‍കിയ അഞ്ച് സന്ന്യാസിമാരില്‍ ഒരാളായ കമ്പ്യൂട്ടര്‍ ബാബ മന്ത്രിസ്ഥാനം രാജിവച്ചു. നര്‍മതാ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര‍് ഒന്നും ചെയ്യുന്നില്ലെന്നും സര്‍ക്കാര‍് മതവിരുദ്ധമാണെന്നും ആരോപിച്ചാണ രാജി.

പശു പോഷക മന്ത്രാലയം ഉണ്ടാക്കിയ സര്‍ക്കാറിന് നര്‍മതാ മന്ത്രാലയം കൂടി നിര്‍മിക്കാന്‍ സാധിച്ചില്ലെന്നും ബാബ ആരോപിച്ചു. പശു സംരക്ഷണവുമായും നര്‍മതാ തീരത്തെ അനധികൃത ഖനനത്തെ കുറിച്ചും സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചില്ല. അതുകൊണ്ട് രാജവവയ്ക്കുകയാണെന്നാണ് ബാബ അറിയിച്ചിരിക്കുന്നത്.

നാംദേവ് ത്യാഗി എന്ന് പേരുള്ള 52കാരനായ ബാബയ്ക്ക് ഏപ്രിലിലാണ് സര്‍ക്കാര്‍ മന്ത്രിപദവി നല്‍കിയത്. മറ്റ് നാല് സന്ന്യാസിമാര്‍ക്കും ഇക്കൂട്ടത്തില്‍ മന്ത്രി പദവി നല്‍കിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെന്ത് യന്ത്രമെന്ന് ചോദ്യം, മനുഷ്യരെ മൊബൈലിൽ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന പൊലീസ്, ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി!
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും