വാഗ്ദാനം ചെയ്ത 15 ലക്ഷമെവിടെ; മോദിയുടെ അഭിമുഖത്തില്‍ വിമര്‍ശനവുമായി കോൺഗ്രസ്‌

By Web TeamFirst Published Jan 1, 2019, 8:18 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തെ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തെ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

രാജ്യം ആഗ്രഹിച്ച കാര്യങ്ങൾക്കൊന്നും പ്രതികരണമില്ല. എൻഡിഎയുടെ ഭരണം പൂർണ പരാജയമാണ്. ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എവിടെയെന്ന് കോൺഗ്രസ് ചോദിച്ചു.

മാധ്യമങ്ങളെ കാണാന്‍ തയ്യാറാകാതിരുന്ന പ്രധാനമന്ത്രി ഏറെ നാളുകള്‍ക്ക് ശേഷമാണ് രാഷ്ട്രീയ കാര്യങ്ങള്‍ക്കടക്കം മറുപടി നല്‍കിക്കൊണ്ട്  എഎന്‍ഐക്ക് അഭിമുഖം അനുവദിച്ചത്.

മുത്തലാഖും ശബരിമല യുവതീ പ്രവേശനവുമടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയ പ്രധാന മന്ത്രി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.

ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടുള്ളതാണെന്നും  വനിതാ ജഡ്ജിയുടെ വിയോജനക്കുറിപ്പ് ശ്രദ്ധിച്ച് വായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖും ശബരിമല വിഷയവും രണ്ടാണ്. ലിംഗസമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓർഡിനൻസ് കൊണ്ടുവന്നത്. ഇത് മത വിഷയത്തിലുള്ള ഇടപെടൽ അല്ല.  സുപ്രീം കോടതി വിധിക്കു ശേഷമാണ് ഓർഡിനൻസ് ഇറക്കിയതെന്നുമായിരുന്നു  പ്രധാനമന്ത്രി പറഞ്ഞത്.
 

click me!