ബോളിവുഡില്‍ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതം; വിവാദ പ്രസ്താവനയുമായി ശില്‍പ ഷിന്‍ഡെ

Published : Oct 13, 2018, 02:10 PM IST
ബോളിവുഡില്‍ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതം; വിവാദ പ്രസ്താവനയുമായി ശില്‍പ ഷിന്‍ഡെ

Synopsis

ഇവിടെയുള്ളവരെല്ലാം മോശം ആളുകളാണെന്നാണോ നിങ്ങൾ പറയുന്നത്. ഒരിക്കലുമല്ല, ഇതെല്ലാം ഒരാൾ നിങ്ങളോട് എങ്ങനെയാണോ പെരുമാറുന്നത് അതിന് നിങ്ങളുടെ ഭാഗത്തു നിന്നുള്ള സമീപനം എന്താണ് എന്നതിനനുസരിച്ചിരിക്കുമെന്നും ഷിൻഡെ പറയുന്നു.

മുംബൈ: ബോളിവുഡിനെ പിടിച്ച് കുലുക്കി കൊണ്ടിരിക്കുന്ന 'മീ ടു' ക്യംപെയ്‌നെതിരെ വിവാദ പ്രസ്താവനയുമായി സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ രംഗത്ത്. ബോളിവുഡില്‍ പീഡനങ്ങള്‍ ഇല്ലെന്നും എല്ലാ കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണ് നടക്കുന്നതെന്നും ഷിന്‍ഡെ ആരോപിച്ചു.

ഇത്  അസംബന്ധമാണ്. നിങ്ങൾക്ക് എന്നാണ് ഇൻഡസ്ട്രിയിൽ നിന്ന് മോശമായ അനുഭവം നേരിട്ടത്. അന്ന് പ്രതികരിക്കേണ്ടിയിരുന്ന നിങ്ങൾ വർഷങ്ങൾക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ല, അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. നിങ്ങൾ പറയുന്നത് കേൾക്കാൻ ആർക്കാണ് നേരം. ഇത്തരം തുറന്ന് പറച്ചിലുകൾ കൊണ്ട്  കൂട്ടിന് വിവാദം മാത്രമേ ഉണ്ടാകുകയുള്ളു. ലൈംഗിക അതിക്രമം നേരിട്ട സമയത്ത് പ്രതികരിക്കുന്നതിന് ചങ്കുറപ്പ് വേണമെന്നും ശിൽപ ഷിൻഡെ പറഞ്ഞു.

ബോളിവുഡ് മേഖല മോശമാണെന്നും നല്ലതാണെന്നും ഞാൻ പറയുന്നില്ല. സ്ത്രീകൾ തങ്ങളുടെ തൊഴിലിടങ്ങളിൽ ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. എന്നാൽ, ബോളിവുഡിനെ എന്തിനാണ് ഇങ്ങനെ കളങ്കപ്പെടുത്തുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇവിടെയുള്ളവരെല്ലാം മോശം ആളുകളാണെന്നാണോ നിങ്ങൾ പറയുന്നത്. ഒരിക്കലുമല്ല, ഇതെല്ലാം ഒരാൾ നിങ്ങളോട് എങ്ങനെയാണോ പെരുമാറുന്നത് അതിന് നിങ്ങളുടെ ഭാഗത്തു നിന്നുള്ള സമീപനം എന്താണ് എന്നതിനനുസരിച്ചിരിക്കുമെന്നും ഷിൻഡെ പറയുന്നു.


ഇതിന് മുമ്പും  ബോളിവുഡ് സിനിമ മേഖലയിൽ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെയെല്ലാം പരസ്പര സമ്മതത്തോടെയാണ് നടക്കുന്നത്. നിങ്ങൾക്ക് അതിനോട് താല്പര്യമില്ലെങ്കിൽ അതിൽ നിന്ന് മാറി നിന്നുടായിരുന്നോ? പക്ഷേ അത് നിങ്ങൾ ചെയ്തില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. തനുശ്രിയുടെ ആരോപണത്തോടെയാണ് ബോളിവുഡിൽ മി ടുവിന്റ അലയെലികൾ പടർന്ന് പന്തലിച്ചത്. തുടർന്ന് മുന്‍നിര സംവിധായകരുടെയും നടന്‍മാരുടെയും പേരില്‍ നിരവധി ആരോപണങ്ങൾ ഉയര്‍ന്നുവരുകയും ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ