പ്രണയദിനം തിരിച്ചുപിടിച്ച് കോൺഗ്രസ്; പാരന്‍റ്സ് ഡേ ആക്കിയ ബിജെപി ഉത്തരവ് തിരുത്തി

By Web TeamFirst Published Feb 13, 2019, 7:45 PM IST
Highlights

വാലന്‍റയിൻസ് ഡേയിൽ ഇനി മാതാപിതാക്കളെ സ്കൂളിൽ വിളിച്ചുവരുത്തി പൂജിക്കേണ്ട; മാതൃ പിതൃ പൂജ്യദിനമായി ആഘോഷിക്കുകയും വേണ്ട; കോൺഗ്രസ് തിരുത്തിയത് ബിജെപി 2017ൽ കൊണ്ട് വന്ന ഉത്തരവ്

ജയ്‍പൂർ: രാജസ്ഥാനിൽ ഇനി വാലന്‍റയിൻസ് ഡേ,  വാലന്‍റയിൻസ് ഡേ മാത്രം. ഫെബ്രുവരി 14 മാതൃ പിതൃ പൂജ്യദിനം എന്ന പേരിൽ മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവൺമെന്‍റിന്‍റെ ഉത്തരവ് എടുത്ത് കളഞ്ഞ് കോൺഗ്രസ്.  

വസുന്ധര രാജ സിന്ധ്യെ 2017 ൽ കൊണ്ട് വന്ന ഉത്തരവാണ് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ചേർന്ന് എടുത്ത് കളഞ്ഞിരിക്കുന്നത്. തങ്ങൾക്ക് എല്ലാദിവസവും മാതാപിതാക്കളെ പൂജിക്കാനുള്ള ദിവസമാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദോത്ര ട്വീറ്റ് ചെയ്തു. 

2017 ൽ സ്കൂളുകളിലും കോളേജുകളിലും കുട്ടികളോട് ഫെബ്രുവരി 14 ന്  മാതൃ പിതൃ പൂജ്യദിനമായി ആഘോഷിക്കണമെന്നും അന്നേ ദിവസം മാതാപിതാക്കളെ വിദ്യാലയങ്ങളിലേക്ക് വിളിച്ച് വരുത്തി അവർക്ക് വേണ്ടി പൂജ നടത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

click me!