സിപിഎമ്മിലായിരുന്നപ്പോള്‍ പി കെ ശശി. പാര്‍ട്ടിക്ക് പുറത്തായപ്പോള്‍ വെറും ശശി, രൂക്ഷ വിമര്‍ശനവുമായി പാലക്കാട്ടെ നേതാക്കള്‍

Published : Mar 06, 2026, 08:20 AM IST
p k sasi

Synopsis

ശശി തനിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ഇല്ലാതാക്കുമെന്ന് ജില്ലാ നേതാക്കള്‍

പാലക്കാട്: സിപിഎമ്മി്‍ല്‍ നിന്ന് പുറത്താക്കിയ  പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഎം നേതാക്കൾ രംഗത്ത്.  ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു CPM നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.അമിതമായ ലാളന കിട്ടിയത് കൊണ്ടാകും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്.CPMൻ്റെ സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല.ശശിയ്ക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യമാണെന്നും അദ്ദേഹം  പറഞ്ഞു

തനിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ശശി ഇല്ലാതാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ചെന്താമരാക്ഷൻ പറഞേ്ഞു.ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ പ്രതികരിച്ചു.പീഡനെ വീരനെ വിശുദ്ധനാക്കാൻ UDF ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയ പദേവൻ  പറഞ്ഞു.പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ തരംതാഴ്ത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ ആരോപിച്ചു.ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രമെന്നും റിയാസുദീൻ‌‌‌ പറഞ്ഞു

പി.കെ.ശശി നേതൃത്വം നൽകുന്ന സിപിഎം വിമത കൂട്ടായ്മയെ പാടേ തള്ളി ഒറ്റപ്പാലത്തെ സിപിഎം വിമതർ രംഗത്തെത്തി.ആരെങ്കിലും പറയുന്നിടത്ത് പോകില്ലെന്ന് സ്വതന്ത്ര മുന്നണി വ്യക്തമാക്കി.2006ൽ ജില്ലയിലെ പാർട്ടിയെ ശശിയും സംഘവും എങ്ങനെ കൈകാര്യം ചെയ്തു എന്ന് കൃത്യമായി അറിയാം.യഥാർഥ കമ്യൂണിസ്റ്റുകളാണ് അവർ എന്ന് പറഞ്ഞു കേട്ടപ്പോൾ കഷ്ടവും തമാശയുമാണ് തോന്നിയത് എന്ന് സ്വതന്ത്ര മുന്നണി നേതാവ് എസ്.ആർ.പ്രകാശ് വ്യക്തമാക്കി.ആരുടെയും അടിമകൾ അല്ലെന്നും പുതിയ വിമത കൂട്ടായ്മയുമായി സഹകരിക്കില്ല. ഒറ്റപ്പാലത്ത് പി.കെ.ശശി യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകളുണ്ട്.ഈ ഘട്ടത്തിലാണ് ഒറ്റപ്പാലത്തെ വിമത കൂട്ടായ്മ ശശിയെ പിന്തുണയ്ക്കാതെ മാറി നിൽക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്നാ രാജന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ബോഡി ബിൽഡർ ആരതി കൃഷ്ണ
ആനന്ദബോസിന് ധൻകറിന്റെ ഗതിയാകുമെന്ന് കോൺഗ്രസ്, ആർ എൻ രവി 'മോദി എക്കോസിസ്റ്റത്തിൻ്റെ' ഭാഗം