
ദില്ലി: ബലാത്സംഗ കേസിൽ വിവാദ പരാമർശം നടത്തിയ ആം ആദ്മി നേതാവ് നവീന്‍ ജെയ്ഹിന്ദിനോട് രോഷം നിയന്ത്രിക്കാന്‍ ഭാര്യയും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ സ്വാതി മലിവാളിന്‍റെ നിര്‍ദേശം. ഹരിയാനയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺക്കുട്ടിക്ക് സർക്കാർ തുച്ഛമായ നഷ്ടപരിഹാരം നൽകിയതിൽ പ്രതിഷേധിച്ച് സർക്കാറിനെതിരെ നവീൻ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിൽ അപലപിച്ചായിരുന്നു ഭര്‍ത്താവിനോട് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ഭാര്യ നിര്‍ദേശം നല്‍കിയത്.
ബി ജെ പി നേതാക്കളിൽ ആരെങ്കിലും കൂട്ടബലാത്സംഗത്തിന് ഇരയായാല്‍ താന്‍ 20 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു നവീന്റെ പരാമർശം. നവീന്‍റെ രോഷവും വേദനയും താന്‍ മനസ്സിലാക്കുന്നുവെന്നും അദ്ദേഹത്തിന്റെ വിഷമത്തിൽ താനും പങ്കു കൊള്ളുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ പരാമർശത്തെ താൻ പിന്താങ്ങുന്നില്ലെന്നും അവർ പറഞ്ഞു. ഒപ്പം രോഷം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണമെന്നും സ്വാതി നവീനോട് ആവശ്യപ്പെട്ടു.
2013ൽ ഹരിയാനയിൽ നടപ്പാക്കിയ കോംപൻസെഷൻ പദ്ധതി പ്രകാരം കഴിഞ്ഞ ദിവസമായിരുന്നു ബലാത്സംഗത്തിന് ഇരയായ 19 കാരിയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്. എന്നാൽ സ്ത്രീയുടെ മാനത്തിന് രണ്ട് ലക്ഷം രൂപയാണോ നഷ്ട പരിഹാരം എന്നായിരുന്നു നവീന്റെ ചോദ്യം. ഏതെങ്കിലും ബി ജെ പി നേതാവിനെ 10 പേര്‍ ബലാത്സംഗം ചെയ്താല്‍ താന്‍ 20 ലക്ഷം രൂപ നല്‍കുമെന്നും നവീൻ പറഞ്ഞിരുന്നു. ഈ പരാമര്‍ശം പിന്നീട് വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam