കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു; ഉറപ്പുകള്‍ പാലിക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് എഴുതി നല്‍കി

By Web TeamFirst Published Nov 22, 2018, 7:26 PM IST
Highlights

കിസാൻ മാർച്ചിന്‍റെ ഭാഗമായി വിഷയങ്ങൾ പഠിക്കാൻ നിയമിച്ച സമിതിയുടെ നിർദ്ദേശങ്ങൾ മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

മുംബൈ: കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അംഗീകരിച്ചു. ആദിവാസി മേഖലകൾ ഉൾപ്പെടുന്ന ജില്ലകളിലെ  കളക്ടർമാർക്ക്  കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനായി നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകി. സമര നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചത്.

കിസാൻ മാർച്ചിന്‍റെ ഭാഗമായി വിഷയങ്ങൾ പഠിക്കാൻ നിയമിച്ച സമിതിയുടെ നിർദ്ദേശങ്ങൾ മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. വനാവകാശ നിയമം വഴി അർഹരായവർക്ക് ഭൂമി നൽകാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശവും മന്ത്രി നല്‍കി. ഉറപ്പുകൾ പാലിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് എഴുതി നൽകി. സമര നേതാക്കളുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസ് നടത്തിയ ചര്‍ച്ചയില്‍ റവന്യൂ മന്ത്രിയും, കൃഷി മന്ത്രിയും പങ്കെടുത്തിരുന്നു.


 

click me!