ബോർഡ്-കോർപറേഷൻ വിഭജനം നീളുന്നു, കോൺ​ഗ്രസിലും യുഡിഎഫിലും കടുത്ത അതൃപ്തി, ഹൈക്കമാൻഡിനെ സമീപിക്കാൻ ആലോചന

Remya R   | ANI
Published : Nov 16, 2026, 04:43 PM IST
congress udf

Synopsis

ഗ്രൂപ്പ് പ്രതിനിധികളായ മുൻ പ്രസിഡണ്ടുമാരെയോ നിലവിലെ വർക്കിംഗ് പ്രസിഡണ്ടുമാരെയോ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യം. പരിഗണിച്ചിച്ചില്ലെങ്കിൽ എഐസിസിയെ സമീപിക്കാനും നീക്കമുണ്ട്. ആർഎസ്പിയും കടന്ന് മുന്നണിയിൽ അതൃപ്തി പടരുന്നു. കേരള കോൺഗ്രസ്സും പരസ്യവിമർശനത്തിൽ കക്ഷിയായി.

തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ വിഭജനം നീളുന്നതിൽ കോൺഗ്രസ്സിലും യുഡിഎഫിലും കടുത്ത അതൃപ്തി. ചർച്ചകളിൽ പോലും പങ്കെടുപ്പിക്കാത്തതിൽ എ ഗ്രൂപ്പ് ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുന്നു. തീരുമാനം നീളുന്നതിൻറെ തടസ്സം എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ആർഎസ്പിക്ക് മാന്യമായ പരിഗണന വേണമെന്ന് ഷിബു ബേബി ജോണും ആവശ്യം ഉന്നയിച്ചു.

ബുധനാഴ്ച വിഡിഎസ് സർക്കാർ ആറുമാസം തികക്കുമ്പോൾ ഭരണമുന്നണിയിൽ കടുത്ത പ്രതിസന്ധി. അടൂർ പ്രകാശ്, ജെബി മേത്തർ എന്നിവരുടെ പരസ്യവിമർശനങ്ങൾക്കപ്പുറം എ ഗ്രൂപ്പ് വീണ്ടും സെറ്റായി കളത്തിലേക്കിറങ്ങി. പദവികളിൽ പരിഗണനക്ക് അപ്പുറം ചർച്ചകളിലും പ്രാതിനിധ്യം എന്നാണ് ആവശ്യം. ബോർഡ് കോർപ്പറേഷൻ ചർച്ചകൾ മുഖ്യമന്ത്രിയിലും സണ്ണി ജോസഫിലും ചെന്നിത്തലയിലും മാത്രമായൊതുങ്ങുന്നതിലാണ് പരാതി. എ ഗ്രൂപ്പ് പ്രതിനിധികളെ അവഗണിക്കുന്നുവെന്നാണ് പ്രശ്നം. ഗ്രൂപ്പ് പ്രതിനിധികളായ മുൻ പ്രസിഡണ്ടുമാരെയോ നിലവിലെ വർക്കിംഗ് പ്രസിഡണ്ടുമാരെയോ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യം. പരിഗണിച്ചിച്ചില്ലെങ്കിൽ എഐസിസിയെ സമീപിക്കാനും നീക്കമുണ്ട്. ആർഎസ്പിയും കടന്ന് മുന്നണിയിൽ അതൃപ്തി പടരുന്നു. കേരള കോൺഗ്രസ്സും പരസ്യവിമർശനത്തിൽ കക്ഷിയായി.

പദവികൾക്കൊപ്പം പിജെയെ പരിഗണിക്കാത്തതും കേരള കോൺഗ്രസ്സിൻരെ പ്രശ്നം. അസീസിന് പിന്നാലെ ഷിബുബേബി ജോണും പാർട്ടിയുടെ ഫീലിംഗ്സ് പങ്ക് വെക്കുന്നു. പരാതിയുമായി മന്ത്രിമാർ തന്നെ രംഗത്ത് വരുന്ന അസാധാരണ സാഹചര്യമാണ്. ചുരുക്കത്തിൽ പരാതി ഇല്ലാത്ത കക്ഷി ലീഗ് മാത്രം. ലീഗിനെ ചാരിയുള്ള വിമർശനങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്ന് വിഡി പക്ഷം കരുതുന്നു. എ ഗ്രൂപ്പിൻറെ പെട്ടെന്നുള്ള നീക്കങ്ങളിലും വിഡി പക്ഷത്തിൻറ സംശയം കെസിയെ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗുജറാത്തിൽ സിംഹത്തെ ബൈക്കിൽ പിന്തുടർന്ന് തുരത്തി; 3 കരാർ ജീവനക്കാരെ പുറത്താക്കി, ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി നടപടി
14 വർഷത്തെ ദാമ്പത്യത്തിന് വിരാമം, ടിവികെ മന്ത്രി ആദവ് അർജുനയും ഡെയ്സി മാർട്ടിനും വേർപിരിയുന്നു