സുരക്ഷിതമല്ലാതെ ബൈക്ക് ഉപയോഗിച്ച് സിംഹങ്ങളുടെ അടുത്തേക്ക് പോയത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ മൃഗത്തെ ഉപദ്രവിക്കാൻ ശ്രമമുണ്ടായില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.
ഗാന്ധിനഗർ: ഗുജറാത്തിൽ സിംഹത്തെ ബൈക്കിൽ പിന്തുടർന്ന് തുരത്തിയ മൂന്ന് കരാർ ജീവനക്കാരെ പുറത്താക്കി വനംവകുപ്പ്. അമ്രേലിയിലെ അംബാർഡി സഫാരി പാർക്കിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് ഭക്ഷണം നൽകുന്നതിനായി സിംഹങ്ങളെ പ്രത്യേക കൂട്ടിലേക്ക് നീക്കുന്നതിനിടെയാണ് സംഭവം. വഴിതെറ്റിയ സിംഹത്തെ മൂന്ന് ബൈക്കുകളിലെത്തി കൂട്ടിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ജീവനക്കാർക്കെതിരെ നടപടിയെടുക്കുയായിരുന്നു. സുരക്ഷിതമല്ലാതെ ബൈക്ക് ഉപയോഗിച്ച് സിംഹങ്ങളുടെ അടുത്തേക്ക് പോയത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ മൃഗത്തെ ഉപദ്രവിക്കാൻ ശ്രമമുണ്ടായില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.









