
ചെന്നൈ: ഡിഎംകെയുടെ ജനറൽ കൗൺസിൽ ഇന്ന് ചെന്നൈയില് ചേരും. പാർട്ടിയുടെ അധ്യക്ഷനായി നിലവിലെ വർക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിനേയും ട്രഷറർ ആയി എസ് ദുരൈ മുരുകനേയും ഇന്ന് തെരഞ്ഞെടുക്കും. 49 വർഷത്തിന് ശേഷമാണ് ഡി എം കെയുടെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുന്നത്.
1969 മുതൽ മരണം വരെ എം കരുണാനിധി ആയിരുന്നു പാർട്ടി അധ്യക്ഷൻ. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനായി സ്റ്റാലിൻ ട്രഷറർ പദം രാജി വച്ച ഒഴിവിലേക്കാണ് ദുരൈ മുരുകൻ വരുന്നത്. പാർട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരും ഐക്യകണ്ഠേനയാണ് ഇരുവരെയും പിന്തുണച്ചത്.
ഡിഎംകെയുടെ 2700 ലധികം പ്രതിനിധികൾ ആണ് ജനറൽ കൗൺസിലിൽ പങ്കെടുക്കുക. രാവിലെ 10 മണിക്ക് ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലാണ് ജനറൽ കൗൺസിൽ യോഗം ചേരുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam