
കോഴിക്കോട്: സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിന് അമർഷം. ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, അതിനിടെയാണ് സർവീസിലേക്ക് തിരിച്ചെടുത്തതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആക്ഷേപം.
2025 നവംബര്‍ 30നാണ് വടകര ഡിവൈഎസ്പി ആയിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ സംഭവത്തില്‍ ഇരയായ യുവതി പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് നടപടികള്‍ ഉണ്ടായില്ല
ഉമേഷിനെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് സർവീസിൽ തിരിച്ചെടുത്തതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ ഉമേഷിനെതിരെ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമായി വ്യക്തമാക്കിയിട്ടില്ലെന്നതിലും കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
കോൺഗ്രസ് കുടുംബവുമായുള്ള ബന്ധം ഉപയോഗിച്ച് ഉമേഷ് പാർട്ടിയിലെ ചില നേതാക്കളെ സ്വാധീനിച്ചുവെന്ന ആരോപണവും കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം ഉന്നയിക്കുന്നു. ഇത്തരത്തിലുള്ള ഇടപെടലുകൾ ഉദ്യോഗസ്ഥനെതിരായ നടപടിയെ സ്വാധീനിച്ചോയെന്ന ചോദ്യവും നേതാക്കൾ ഉയർത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam