ആർഭാടങ്ങള്‍ ഒഴിവാക്കി മേളകള്‍ നടത്താന്‍ ആലോചനയെന്ന് ഇ.പി ജയരാജൻ

Published : Sep 05, 2018, 01:21 PM ISTUpdated : Sep 10, 2018, 05:25 AM IST
ആർഭാടങ്ങള്‍ ഒഴിവാക്കി മേളകള്‍ നടത്താന്‍ ആലോചനയെന്ന് ഇ.പി ജയരാജൻ

Synopsis

ആർഭാടങ്ങള്‍ ഒഴിവാക്കി സ്കൂള്‍ കലോൽസവും ചലച്ചിത്രമേളയും നടത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പിജയരാജൻ . മേളകള്‍ റദ്ദാക്കിയ പൊതുഭരണവകുപ്പിന്‍റെ ഉത്തരവിനെതിരെ വകുപ്പ് മന്ത്രിമാർ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ആലോചനകള്‍ സജീവമാകുന്നത്.  വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നഷ്ടമാവാതെ മത്സരങ്ങള്‍ നടത്തുമെന്ന് മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു.  

തിരുവനന്തപുരം: ആർഭാടങ്ങള്‍ ഒഴിവാക്കി സ്കൂള്‍ കലോൽസവും ചലച്ചിത്രമേളയും നടത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുവെന്ന് മന്ത്രി ഇ.പിജയരാജൻ . മേളകള്‍ റദ്ദാക്കിയ പൊതുഭരണവകുപ്പിന്‍റെ ഉത്തരവിനെതിരെ വകുപ്പ് മന്ത്രിമാർ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ആലോചനകള്‍ സജീവമാകുന്നത്.  വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നഷ്ടമാവാതെ മത്സരങ്ങള്‍ നടത്തുമെന്ന് മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു.

ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനായി മേളകള്‍ റദ്ദാക്കിയ ഉത്തരവ് സർക്കാർ പിൻവലിക്കില്ല. അതേസമയം, ചെലവ് കുറച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചാണ് ആലോചന. ഇത് സംബന്ധിച്ച് വ്യക്തത വരുത്തികൊണ്ടുള്ള പുതിയ ഉത്തരവുണ്ടാകും. ചലച്ചിത്രമേളക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തിൽ ഉത്തവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എ.ക.ബാലൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സ്കൂള്‍ കലോൽസവം നടത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു .

സർക്കാർ ഉത്തരവ് നടപ്പാക്കുമെന്ന് മാത്രമായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. കൊച്ചി ബിനാലെ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ടൂറിസം മന്ത്രി കടകപ്പള്ളി സുരേന്ദ്രനും പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പോയതോടെ  മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായെന്ന് പ്രതിപക്ഷം കുറ്റുപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കെ.വി. നഫീസയ്ക്ക് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ രാജിവച്ചു