
ദില്ലി: ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്ന അമേരിക്കൻ ഹാക്കറുടെ അവകാശവാദം ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. കരുതിക്കൂട്ടിയുള്ള കുപ്രചരണമാണ് ലണ്ടനിൽ നടന്ന ചടങ്ങിൽ ഉണ്ടായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചത്. ഈ വിവാദത്തിൽ കക്ഷിയാകാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Read more: ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കൻ ഹാക്കർ
ലണ്ടനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അമേരിക്കൻ ഹാക്കർ ഇന്ത്യൻ വോട്ടിംഗ് മെഷീനുകൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നീ കമ്പനികളാണ് ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിച്ചത്.
സാങ്കേതിക വിദഗ്ധരുടെ വിദഗ്ധ സമിതി ഓരോ ഘട്ടത്തിലും വോട്ടിംഗ് മെഷീനുകളുടെ കൃത്യതയും സുരക്ഷയും പരിശോധിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടതുമാണ്. ഹാക്കറുടെ അവകാശവാദത്തിന് എതിരായി എന്ത് നിയമ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് പരിശോധിക്കുമെന്നും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam