കൊൽക്കത്ത മെട്രോയിൽ അ​ഗ്നിബാധ: യാത്രക്കാരെ രക്ഷപ്പെടുത്തി; ആർക്കും പരിക്കില്ല

Published : Dec 27, 2018, 11:55 PM ISTUpdated : Dec 28, 2018, 12:31 AM IST
കൊൽക്കത്ത മെട്രോയിൽ അ​ഗ്നിബാധ: യാത്രക്കാരെ രക്ഷപ്പെടുത്തി; ആർക്കും പരിക്കില്ല

Synopsis

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. റബീദ്ര സദൻ-മൈതാൻ സ്റ്റേഷനുകൾക്കിടയിലെത്തിയപ്പോഴാണ് ആദ്യ കോച്ചിൽ നിന്ന് തീ ആളിപ്പടർന്നത്. 

കൊൽക്കത്ത: കൊൽക്കത്ത മെട്രോയിൽ തീപിടിച്ചതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. രക്ഷപ്പെടാൻ ഓടുന്നതിനിടെ ഒരാളുടെ കാലിന് പരിക്കേറ്റു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന്  അധികൃതർ അറിയിച്ചു. റബീദ്ര സദൻ-മൈതാൻ സ്റ്റേഷനുകൾക്കിടയിലെത്തിയപ്പോഴാണ് ആദ്യ കോച്ചിൽ നിന്ന് തീ ആളിപ്പടർന്നത്. 

പതിനാറോളം യാത്രക്കാർ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഭൂരിഭാ​ഗവും മുതിർന്ന പൗരൻമാരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇവരെല്ലാം പരിഭ്രാന്തരായിരുന്നു. പശ്ചിമ ബം​ഗാൾ അ​ഗ്നിശമന സേനയും കൊൽക്കത്ത പൊലിസ് ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നിർദ്ദേശങ്ങളൊന്നും തങ്ങൾക്ക് നൽകിയിരുന്നില്ല എന്ന് യാത്രക്കാർ വിമർശനമുന്നയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്