
മധ്യപ്രദേശ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ വസ്ത്രമഴിപ്പിച്ച് നഗ്നരാക്കി ശിക്ഷ നൽകിയ ടീച്ചർ അറസ്റ്റിൽ. മധ്യപ്രദേശിലെ സ്കൂളിലാണ് സംഭവം. ആറ് കുട്ടികളെയാണ് വസ്ത്രമഴിപ്പിച്ച് സ്കൂൾ കോമ്പൗണ്ടിനുള്ളിൽ നിർത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ടീച്ചറിനെതിരെ നടപടിയെടുക്കുകയായിരുന്നു. ബാലാവകാശ പ്രവർത്തകർ രൂക്ഷപ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ ചിറ്റൂരിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഒൻപതിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഈ മനുഷ്യത്വ വിരുദ്ധ പ്രവർത്തനത്തിന് ഇരകളാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഗൗരി ശങ്കർ പറയുന്നു. കുട്ടികൾ ക്ലാസിൽ വൈകി വന്നതാണ് കാണം. ഇത്തരം ക്രൂരമായ ശിക്ഷാനടപടികൾ അനുവദനീയമല്ലെന്നും സ്കൂളിന്റെ അനുമതി പിൻവലിക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തരം ശിക്ഷണങ്ങൾ കുട്ടികളിൽ മാനസിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും കുട്ടികൾക്ക് കൗൺസലിംഗ് ആവശ്യമായി വരുമെന്നും ബാലാവകാശ പ്രവർത്തകനായ അച്യുത് റാവു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam