'നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം', കൊല്ലപ്പെട്ട ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Feb 17, 2019, 4:07 PM IST
Highlights

പട്‍ന മെട്രോ റെയിൽ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. 

പട്‍ന: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് ആദരാഞ്ജലികളുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ''നിങ്ങളുടെ ഹൃദയത്തിലെ തീ എനിക്കറിയാം. അത് എന്‍റെ ഹൃദയത്തിലുമുണ്ട്'' എന്നായിരുന്നു മോദി പറഞ്ഞത്. പട്‍ന മെട്രോ റെയിൽ പ്രോജക്ടിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമർശം.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാറിൽ നിന്നുള്ള സിആർപിഎഫ് ജവാൻമാർക്ക് മോദി ആദരാഞ്ജലികൾ അർപ്പിച്ചു. 'സഞ്ജയ് കുമാർ സിൻഹയ്ക്കും രത്തൻ കുമാർ ഠാക്കൂറിനും എന്‍റെ സല്യൂട്ടും ആദരവും.' മോദി പറഞ്ഞു.

Prime Minister Narendra Modi in Barauni, Bihar: I pay my tributes to martyr Constable Sanjay Kumar Sinha from Patna and Bhagalpur's martyr Ratan Kumar Thakur who sacrificed their lives for the country. I express my sympathies with their families. pic.twitter.com/Wa8Fruh9fM

— ANI (@ANI)

ബിഹാറിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയ നരേന്ദ്രമോദിക്കൊപ്പം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉണ്ടായിരുന്നു.

Bihar: Prime Minister Narendra Modi lays the foundation stone for Patna Metro Rail Project in Barauni. Bihar Chief Minister Nitish Kumar also present. pic.twitter.com/kJk7BhWEvu

— ANI (@ANI)

നേരത്തേയും, പുൽവാമയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടി നൽകുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് 'വന്ദേ ഭാരത് എക്സ്പ്രസിന്‍റെ' ഉദ്ഘാടനച്ചടങ്ങിൽ മോദി പറഞ്ഞു. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും  നരേന്ദ്രമോദി പറഞ്ഞു.

click me!