
തൃശൂര്‍: വലപ്പാട് ആഡംബര ബൈക്കില്‍ കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുപോയിരുന്ന രണ്ട് യുവാക്കളെ വാടാനപ്പള്ളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുരിയാംതോടിനു സമീപം ദേശീയപാതയില്‍ വാഹനപരിശോധനക്കിടെയാണ് രണ്ടേകാല് കിലോ കഞ്ചാവ് പിടിച്ചെടുത്തത്
പാലക്കാട് ആലത്തൂര്‍ വാണിയംകോട് സ്വദേശി സ്രാമ്പിക്കല്‍ വീട്ടില്‍ പ്രവീണ്‍,ആലത്തൂര്‍ മൊടപ്പല്ലൂര്‍ സ്വദേശി മണലിപ്പാടം വീട്ടില്‍ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. വാടാനപ്പള്ളി റെയ്ഞ്ചിന്‍റെ വിവിധ ഭാഗങ്ങളിലും,ദേശീയപാതയിലൂടെയും കഞ്ചാവ് കടത്തുന്നതായി എക്സൈസില്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തി.
ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് വാടാനപ്പള്ളി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ടി.ആര്‍ രാജേഷും മുരിയാംതോട് വാഹനപരിശോധന നടത്തുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് ആഡംബര ബൈക്കിലെത്തിയ യുവാക്കളെ വാഹനപരിശോധനക്കായി എക്സൈസ് സംഘം തടഞ്ഞു.
പരിശോധനയില്‍ യുവാക്കളുടെ കൈവശമുള്ള ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.കഞ്ചാവിനൊപ്പം ഇവര്‍ സഞ്ചരിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തുകഞ്ചാവ് ഉപയോഗിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികളെ പിടികൂടിയതില്‍ നിന്നാണ് പ്രതികളെ കുറിച്ച് എക്സൈസ് സംഘത്തിന് സൂചന ലഭിക്കുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് എക്സൈസ് സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam