ഒരിക്കല്‍ പോലും സ്കൂളില്‍ പോകാതെ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ 12 വയസുകാരി

Published : Oct 27, 2018, 06:05 PM ISTUpdated : Oct 27, 2018, 06:06 PM IST
ഒരിക്കല്‍ പോലും സ്കൂളില്‍ പോകാതെ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ 12 വയസുകാരി

Synopsis

ഒരിക്കല്‍ പോലും സ്കൂളില്‍ പോകാത്ത പന്ത്രണ്ടു വയസുകാരി ബോര്‍ഡ് എക്സാം എഴുതുന്നു. പശ്ചിമ ബംഗാളിലെ ബോര്‍ഡ് എക്സാം എഴുതാനാണ് 12 കാരിയായ സഫിയ ഖാതൂന്‍ അര്‍ഹത നേടിയത്

കൊല്‍ക്കത്ത: ഒരിക്കല്‍ പോലും സ്കൂളില്‍ പോകാത്ത പന്ത്രണ്ടു വയസുകാരി ബോര്‍ഡ് എക്സാം എഴുതുന്നു. പശ്ചിമ ബംഗാളിലെ ബോര്‍ഡ് എക്സാം എഴുതാനാണ് 12 കാരിയായ സഫിയ ഖാതൂന്‍ അര്‍ഹത നേടിയത്. പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള കുറഞ്ഞ പ്രായം 14 ആയിരിക്കെയാണ് 12  പരീക്ഷയെഴുതാന്‍ യോഗ്യത നേടുന്നത്. ഒരിക്കല്‍ പോലും സ്കൂളില്‍ പോയിട്ടില്ലാത്ത സഫിയ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കാണ് നേടിയത്. 

പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന ആവശ്യവുമായി ബോര്‍ഡിനെ സമീപിച്ച സഫിയയെ യോഗ്യതാ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. രണ്ട് ദശാബ്ദത്തിനിടയില്‍ പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിനിയാണ് സഫിയയെന്നാണ് പശ്ചിമ ബംഗാള്‍ ബോര്‍ഡ് വിശദമാക്കുന്നത്. 

കൊല്‍ക്കത്തയിലെ ഹൗറ സ്വദേശിനിയാണ് സഫിയ. 14 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത് 1991ലാണെന്നാണ് പശ്ചിമ ബംഗാള്‍ ബോര്‍ഡ് പ്രസിഡന്റ് കല്യാണ്‍മോയി ഗാംഗുലി വിശദമാക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു
ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി