
ദില്ലി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ ചായക്കച്ചവടം നടത്തുകയാണ് ഡാര്‍ജിലിംഗില്‍നിന്നുള്ള ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. ജെഎന്‍യുവിലെ ഗൂര്‍ഖ സ്റ്റുഡന്‍റ്സ് ആണ് സര്‍വകലാശാല ക്യാമ്പസില്‍ കേരളത്തിനായി ചായ വില്‍ക്കുന്നത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും ജീവിത സൗകര്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ത്ഥികള്‍ ഏറെകാലമായി പ്രക്ഷോഭത്തിലാണ്.
ഈ സമരത്തോടൊപ്പമാണ് കേരളത്തിന് വേണ്ടിയും വിദ്യാര്‍ത്ഥികള്‍ ക്യാംപയിന്‍ നടത്തുന്നത്. കട്ടന്‍ ചായയും പാല്‍ ചായയും സമര കേന്ദ്രത്തില്‍ സബര്‍മതി ധാബയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
സര്‍വകലാശാല സമൂഹം ഒന്നാകെ ടീസ്റ്റാളില്‍ എത്തി കേരളത്തിനായി ഒരു ചായ കുടിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ദുരിതാശ്വാസ സംഭാവനകള്‍ നിക്ഷേപിക്കാനുള്ള പെട്ടിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
നേപ്പാളി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടുള്ള സമര ഗാനങ്ങളും നാടോടിപ്പാട്ടുകളുമായി സബര്‍മതി ധാബയില്‍ ഈ സംഘം സജീവമാണ്. ഓഗസ്റ്റ് 25 നും 26നുമാണ് ഇവര്‍ കേരളത്തിനായി ചായക്കട നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam