ഹാഷിംപുര കൂട്ടക്കൊല; 16 പ്രതികള്‍ക്ക് ജീവപര്യന്തം; നീതി 31 വര്‍ഷത്തിനുശേഷം

By Web TeamFirst Published Oct 31, 2018, 1:06 PM IST
Highlights

വിചാരണകോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവാക്കളെ ഉന്നം വച്ചുള്ള കൊലപാതകമായിരുന്നു ഇതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 

ദില്ലി: ഹാഷിംപുര കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രതികളെ ദില്ലി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. 1987ല്‍ മീററ്റില്‍ 42 മുസ്ലീം യുവാക്കളെ അര്‍ദ്ധ സൈനിക വിഭാഗമായ പൊവിന്‍ഷ്യല്‍ ആര്‍മ്‍ഡ് കോണ്‍സ്റ്റബുലറിയിലെ അംഗങ്ങള്‍ വെടിവെച്ച് കൊന്നെന്നാണ് കേസ്. എന്നാല്‍ 2015ല്‍ വിചാരണകോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികളാരെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

വിചാരണകോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവാക്കളെ ഉന്നം വച്ചുള്ള കൊലപാതകമായിരുന്നു ഇതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ 31 വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയായിരുന്നെന്നും കോടതി പറഞ്ഞു.  

click me!