കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടെന്ന് പൊലീസ്

Published : Sep 09, 2018, 08:36 PM ISTUpdated : Sep 10, 2018, 05:32 AM IST
കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടെന്ന് പൊലീസ്

Synopsis

മുംബൈയിലെ കമലാ ഹിൽസിലെ ഓഫീസിൽ നിന്ന് സിദ്ധാർത്ഥ് സാങ്‍വിയെ സെപ്റ്റംബർ അഞ്ച് മുതലാണ് കാണാതായത്. ബുധനാഴ്ച ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സാങ്‍വിയെ ഏറെ വൈകിയും കാണാതായതോടെ  ഭാര്യയാണ് പൊലീസിൽ സമീപിച്ചത്. 

മുംബൈ: കഴിഞ്ഞയാഴ്ച കാണാതായ എച്ച്.ഡി.എഫ്.സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് സാങ്‍വി കൊല്ലപ്പെട്ടെന്ന് മുംബൈ പൊലീസ്. സംഭവവുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേരാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

മുംബൈയിലെ കമലാ ഹിൽസിലെ ഓഫീസിൽ നിന്ന് സിദ്ധാർത്ഥ് സാങ്‍വിയെ സെപ്റ്റംബർ അഞ്ച് മുതലാണ് കാണാതായത്. ബുധനാഴ്ച ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ സാങ്‍വിയെ ഏറെ വൈകിയും കാണാതായതോടെ  ഭാര്യയാണ് പൊലീസിൽ സമീപിച്ചത്. പിന്നീട് സിദ്ധാർഥിന്റെ കാർ മുംബൈ ഐരോളിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കാറിൽ രക്തം പുരണ്ടിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണ്ഡല പുനർനിർണ്ണയത്തെ പൂർണമായും എതിർക്കാൻ ഇടതുപക്ഷം, വനിതാ സംവരണം നടപ്പിലാക്കാൻ ഭരണഘടനാ ഭേദഗതി വരുത്തണമെന്നാണ് സിപിഎം
ഹോർമുസ് സ്വതന്ത്രമാകണമെന്ന് ഇന്ത്യ, കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് ചർച്ച ചെയ്ത് ഇന്ത്യയും ഫ്രാൻസും