
ബംഗളൂരു: കേരളം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ അയല്‍സംസ്ഥാനമായ കര്‍ണാടകിയിലും മഴ കനക്കുന്നു. കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയില്‍ രണ്ട് പേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളം പൊങ്ങിയതോടെ പല ട്രെയിനുകളും റദ്ദാക്കിയത് കൂടാതെ, കോസ്റ്റല്‍ റീജയണും ഓള്‍ഡ് മെെസൂറിലേക്കുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
അഞ്ചു ജില്ലകള്‍ക്ക് സുരക്ഷ മുന്നറിയിപ്പ് നല്‍കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി ഉത്തരവിട്ടുണ്ട്. ദക്ഷിണ കന്നഡ, ഹസന്‍, ചിക്കിംഗളൂരു, കൊടക്, ശിവമോഗ എന്നിവടങ്ങളാണ് നിരീക്ഷണത്തിലുള്ളത്. 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 666 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ബംഗളൂരുവില്‍ നിന്ന് മംഗളൂരു, കുന്ദാപുര, ധര്‍മസ്ഥല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ കര്‍ണാടക എസ്‍ആര്‍ടിസി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, കേരളത്തിലേക്കുള്ള ബസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. അടുത്ത മൂന്നോ നാലോ ദിവസങ്ങളിലും മഴ ഇതുപോലെ കനക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam