പുലഭ്യം പറഞ്ഞിട്ട് കാര്യമില്ല, കശ്മീർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം വേണം: നവ്ജ്യോത് സിംഗ് സിദ്ദു

Published : Feb 15, 2019, 01:55 PM IST
പുലഭ്യം പറഞ്ഞിട്ട് കാര്യമില്ല, കശ്മീർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം വേണം: നവ്ജ്യോത് സിംഗ് സിദ്ദു

Synopsis

കശ്മീരിന് വേണ്ടത് നിലനിൽക്കുന്ന പരിഹാരമാണ്. എത്രകാലം ഈ ചോരചിന്തൽ തുടരും? കോൺഗ്രസ് നേതാവായ മുൻ ക്രിക്കറ്റ് താരം ചോദിക്കുന്നു.

ചണ്ഡിഗഢ്: കശ്മീർ പ്രശ്നത്തിന് ചർച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു. എത്രകാലം ഇങ്ങനെ ജവാൻമാർ മരിച്ചുകൊണ്ടിരിക്കുമെന്ന് സിദ്ദു ചോദിച്ചു.

പുൽവാമയിൽ ഉണ്ടായത് ഭീരുക്കൾ നടത്തിയ ആക്രമണമാണ്. അതിനെ അപലപിക്കുന്നു. ഭീകരാക്രമണം നടത്തിയവർ ശിക്ഷിക്കപ്പെടണം. അതേസമയം കശ്മീരിന് വേണ്ടത് നിലനിൽക്കുന്ന പരിഹാരമാണ്. എത്രകാലം ഈ ചോരചിന്തൽ തുടരും? സിദ്ദു ചോദിക്കുന്നു. പരസ്പരം പുലഭ്യം പറഞ്ഞിട്ട് കാര്യമില്ലെന്നും സിദ്ദു പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും നേരെ വീട്ടിൽക്കയറി വെടിയുതിർക്കുമെന്ന് ഭീഷണി: വീഡിയോയ്ക്ക് പിന്നാലെ യുവാവ് പിടിയിൽ
എസ്ഐആർ രാജ്യവ്യാപകമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനങ്ങൾക്ക് കത്തയച്ചു, എപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പരിഷ്കരണം തുടങ്ങും