വാജ്പേയിയുടെ മരണാനന്തര ചടങ്ങിനിടെ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ബിജെപി മന്ത്രിമാര്‍

Published : Aug 24, 2018, 10:58 AM ISTUpdated : Sep 10, 2018, 02:07 AM IST
വാജ്പേയിയുടെ മരണാനന്തര ചടങ്ങിനിടെ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ബിജെപി മന്ത്രിമാര്‍

Synopsis

ചത്തീസ്‍ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാര്‍, കൃഷി മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോ പുറത്തു വന്നു

ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ബിജെപി മന്ത്രിമാര്‍. വാജ്പേയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് സംഭവം. ചത്തീസ്‍ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാര്‍, കൃഷി മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോ പുറത്തു വന്നു. ടൈംസ് നൗ ആണ് വീഡിയോ പുറത്തുവിട്ടത്. ബുധനാഴ്ചയായിരുന്നു നിമഞ്ജന ചടങ്ങ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധരംലാല്‍ മന്ത്രിമാരെ പിന്തിരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗും ചടങ്ങിന് എത്തിയിരുന്നു. ജീവിച്ചിരിക്കെ തന്നെ ബിജെപി വാജ്പേയിയെ അവഗണിച്ചിരുന്നു. ഇപ്പോള്‍ മരിച്ച് കഴിഞ്ഞ് ചിതാഭംസ്മം നിമഞ്ജനം ചെയ്യുമ്പോള്‍ പോലും അദ്ദേഹത്തോട് അനാദരവ് കാണുക്കുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈലേഷ് നിതിന്‍ ത്രിവേദി ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം
'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്