ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

By Web TeamFirst Published Dec 15, 2018, 1:06 PM IST
Highlights

മുംബൈയിൽനിന്ന് ദില്ലി വഴി ലക്നൗവിലേക്ക് പോകുന്ന ഗോ എയർ ഫ്ലൈറ്റ് ജി8 329 വിമാനത്തിലെ യാത്രക്കാരിയാണ് ബോംബ് ഭീഷണി ഉന്നയിച്ചത്. തുടർന്ന് വിമാനം നിലത്തിറക്കുകയും ബോംബ് ഭീഷണി പരിശോധക സമിതി (Bomb Threat Assessment Committee, BTAC ) എത്തി വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. 

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. മുംബൈയിൽനിന്ന് ദില്ലി വഴി  ലക്നൗവിലേക്ക് പോകുന്ന ഇൻഡിഗോ 6ഇ 3612 വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് ശനിയാഴ്ച രാവിലെ നിലത്തിറക്കിയത്.  

മുംബൈയിൽനിന്ന് ദില്ലി വഴി ലക്നൗവിലേക്ക് പോകുന്ന ഗോ എയർ ഫ്ലൈറ്റ് ജി8 329 വിമാനത്തിലെ യാത്രക്കാരിയാണ് ബോംബ് ഭീഷണി ഉന്നയിച്ചത്. തുടർന്ന് വിമാനം നിലത്തിറക്കുകയും ബോംബ് ഭീഷണി പരിശോധക സമിതി (Bomb Threat Assessment Committee, BTAC ) എത്തി വിമാനം പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. നീണ്ട പരിശോധനയ്ക്ക് ശേഷം വിമാനം സുരക്ഷിതമാണെന്ന് ഏജൻസികൾ അറിയിച്ചതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ബോംബ് ഭീഷണി ഉന്നയിച്ചത് കൂടാതെ ചില ആളുകളുടെ ചിത്രങ്ങൾ കാണിച്ച് ഇവർ രാജ്യത്തിന് ഭീഷണിയാണെന്ന് പറയുകയും ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ സിഐഎസ്എഫ് സുരക്ഷാ സേന എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി.  

രാവിലെ 6.05ന് മുംബൈ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ട വിമാനം 8.40നാണ് പുറപ്പെട്ടത്. തുടർന്ന് 10.45 ഓടെയാണ് വിമാനം ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നില്‍ എത്തി. രണ്ട് മണിക്കൂർ 25 മിനിറ്റിലധികം വൈകിയാണ് വിമാനം ദില്ലിയിലെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 
  

click me!