'ഇത് രാജ്യത്തിനായി'; കൊടും തണുപ്പിലും പരിശീലനം നടത്തി ഇന്തോ - ടിബറ്റന്‍ പൊലീസ്; വീഡിയോ

Published : Jan 28, 2019, 08:23 PM IST
'ഇത് രാജ്യത്തിനായി'; കൊടും തണുപ്പിലും പരിശീലനം നടത്തി ഇന്തോ - ടിബറ്റന്‍ പൊലീസ്;  വീഡിയോ

Synopsis

കൊടും തണുപ്പ് സഹിച്ച് സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പരിശീലനം നടത്തുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്

ഡെറാഡൂണ്‍: രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനായി കാവല്‍ നില്‍ക്കുന്ന സെെനിക വിഭാഗങ്ങളുടെയും പൊലീസ് സേനകളുടെയും കഷ്ടപ്പാടുകള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍  പങ്കുവെയ്ക്കപ്പെടുന്നത്. കൊടും തണുപ്പ് സഹിച്ച് സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പരിശീലനം നടത്തുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

ഉത്തരാഖണ്ഡിലെ ഔലിയില്‍ നിന്നുള്ളതാണ് പരിശീലനത്തിന്‍റെ വീഡിയോ. ഷര്‍ട്ടില്ലാതെ പാന്‍റസ് മാത്രം ധരിച്ച് പരിശീലനം നടത്തുകയാണ് സേനാംഗങ്ങള്‍. നേരത്തെ, റിപ്പബ്ലിക് ദിനത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി മുകളില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് നടത്തിയ ആഘോഷങ്ങളും നേരത്തെ ചര്‍ച്ചയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം