'ആ ബന്ധം പരസ്പരസമ്മതത്തോടെ': മീടൂ ആരോപണത്തെക്കുറിച്ച് എം.ജെ.അക്ബർ

Published : Nov 02, 2018, 05:36 PM ISTUpdated : Nov 02, 2018, 06:28 PM IST
'ആ ബന്ധം പരസ്പരസമ്മതത്തോടെ': മീടൂ ആരോപണത്തെക്കുറിച്ച് എം.ജെ.അക്ബർ

Synopsis

തന്‍റെ ജൂനിയറായിരുന്ന പല്ലവി ഗൊഗോയിയുമായി ബന്ധമുണ്ടായിരുന്നെന്ന് എം.ജെ.അക്ബർ. എന്നാൽ പിന്നീട് ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞപ്പോൾ എല്ലാം അവസാനിപ്പിച്ചു. താനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കലും പല്ലവി പരാതി പറഞ്ഞിട്ടില്ലെന്നാണ് അക്ബർ പറയുന്നത്.

ദില്ലി: ബലാത്സംഗം ചെയ്തെന്ന അനുഭവം തുറന്നുപറഞ്ഞ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയിയുമായി ഉണ്ടായിരുന്നത് പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന് മുൻ വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബർ. എന്നാൽ ആ ബന്ധം വീട്ടിൽ അറിഞ്ഞതോടെ അവസാനിപ്പിയ്ക്കുകയായിരുന്നുവെന്നും അക്ബർ വിശദീകരിക്കുന്നു.

''1994-ലാണ് ഞാനും പല്ലവിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആ ബന്ധം മാസങ്ങൾ നീണ്ടു. എന്നാൽ ആ ബന്ധത്തെച്ചൊല്ലി പലയിടത്തും അഭ്യൂഹങ്ങൾ ഉയർന്നു. ഒടുവിൽ പല്ലവിയുമായുള്ള എന്‍റെ ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞു. അതെന്‍റെ കുടുംബജീവിതത്തെപ്പോലും ബാധിച്ചു. അങ്ങനെ ആ ബന്ധം അവസാനിയ്ക്കുകയായിരുന്നു, ഒട്ടും സുഖകരമല്ലാത്ത ഒരു അവസാനം.'' അക്ബർ ANI-യ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

''എന്നെയും പല്ലവിയെയും നേരിട്ടറിയാവുന്നവർക്കും ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്നവർക്കും അവർക്ക് ഞാനുമായുള്ള ബന്ധത്തിൽ ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. എന്‍റെ ഒപ്പം അവർ സന്തോഷവതിയായിരുന്നു. ഒരു കാലത്തും അവർ സമ്മർദ്ദത്തിനടിപ്പെട്ടാണ് ജോലി ചെയ്യുന്നതെന്ന് ആർക്കും തോന്നിയിട്ടില്ല.'' അക്ബർ പറയുന്നു. 

ഇന്നലെ വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ പ്രത്യേക കോളത്തിലാണ് തന്നെ എം.ജെ.അക്ബർ ബലാത്സംഗം ചെയ്തെന്ന് പല്ലവി ഗൊഗോയ് തുറന്നെഴുതിയത്. വാർത്ത ഇവിടെ വായിക്കാം

എന്നാൽ ആദ്യമായി അക്ബറിന് പിന്തുണയുമായി ഭാര്യ മല്ലികയും രംഗത്തുവന്നു. മല്ലികയുടെ വാർത്താക്കുറിപ്പ് ഇവിടെ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനക്കമ്പനിക്ക് സർക്കാരിൻ്റെ `ആദ്യവെട്ട്', സർവീസുകൾ വെട്ടിക്കുറച്ചു
ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്