പരസ്പര സമ്മതത്തോടെയായിരുന്നു പല്ലവിയുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്ന് അക്ബറും വാര്‍ത്ത കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാസങ്ങളോളം നീണ്ടുനിന്ന ആ ബന്ധം ഒരു കുറിപ്പില്‍ ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്
ദില്ലി: മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമായ എംജെ അക്ബറിനെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിലാണ് ഭാര്യ മല്ലിക ഇതാദ്യമായി വിഷയത്തില്‍ പ്രതികരണവുമായെത്തിയത്. അക്ബറിനെ പിന്തുണച്ച മല്ലിക ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും അഭിപ്രായപ്പെട്ടു.
മീ ടൂ ക്യാമ്പയിനുകളിലൂടെ ഭര്‍ത്താവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അവര്‍ പറഞ്ഞു. ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ അക്ബര്‍ മോശമായി പെരുമാറിയെന്ന പല്ലവി ഗോഗോയിയുടെ ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല. അക്ബറിനെതിരെ ബലാത്സംഗകുറ്റം ചുമത്തുന്നതിനെതിരെയും മല്ലിക പ്രതികരിച്ചു. അക്ബറും പല്ലവിയും തമ്മില്‍ വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇത് താന്‍ കണ്ടുപിടിച്ചതോടെ അക്ബര്‍ കുടുംബത്തിലേക്ക് മടങ്ങിയെത്തിയെന്നും വാര്‍ത്താക്കുറിപ്പിലൂടെ മല്ലിക വിവരിച്ചു.
പരസ്പര സമ്മതത്തോടെയായിരുന്നു പല്ലവിയുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്ന് അക്ബറും വാര്‍ത്ത കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാസങ്ങളോളം നീണ്ടുനിന്ന ആ ബന്ധം ഒരു കുറിപ്പില്‍ ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
