ജമ്മു കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു

By Web TeamFirst Published Sep 21, 2018, 11:43 PM IST
Highlights

ബന്ദിപ്പോര ജില്ലയിലെ വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഏഴ് ഭീകരവാദികളെയാണ് സൈന്യം വധിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ലഷ്കർ-ഇ-തോയ്ബ ഭീകരർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖ കടന്ന് കശ്മീരിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. 

ബന്ദിപ്പോര ജില്ലയിലെ വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഏഴ് ഭീകരവാദികളെയാണ് സൈന്യം വധിച്ചതെന്ന് പൊലീസ് പറഞ്ഞു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. സംഭവ സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും, വെടിമരുന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 
 
ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്ന് പൊലീസുകാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ട് സ്പെഷ്യല്‍ പൊലീസ് ഉദ്യോസ്ഥരെയും ഒരു സിവില്‍ പൊലീസ് ഉദ്യോസ്ഥനെയുമാണ് കൊലപ്പെടുത്തിയത്. ഇതേതുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ്ച്ചയിൽനിന്നും ഇന്ത്യ പിൻമാറി. 

click me!