
ജലന്ധര്‍: ഫാദര്‍ കുര്യാക്കോസിന്റെ മരണത്തെ കുറിച്ച് അഭ്യൂഹങ്ങൾ പരത്തരുതെന്ന് ജലന്ധർ രൂപത. മരണത്തിൽ അസ്വഭാവികമായ കാരണങ്ങൾ കണ്ടെത്താത്തത് മൂലമാകാം പൊലീസ് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകാൻ സമ്മതിച്ചത്. നിരവധി രോഗങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. പോസ്റ്റ്മോർട്ടന്റെ അന്തിമ റിപ്പോർട്ട് വരും വരെ എല്ലാവരും കാത്തിരിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.
ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ മുഖ്യസാക്ഷിമൊഴി നല്‍കിയതിനു പിന്നാലെ കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഫാ.കുര്യാക്കോസിന്‍റെ മൃതശരീരത്തിൽ ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മരണത്തിൽ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയിൽ പോസ്റ്റ്മോർട്ടം നടത്തിയാൽ മതിയെന്നും നേരത്തെ ബന്ധുക്കൾ ആവശ്യമുന്നയിച്ചിരുന്നു. സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂർ പൊലീസ് സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബിഷപ്പിന്‍റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായതടക്കമുള്ള കാര്യങ്ങള്‍ കണക്കിലെടുത്ത് ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam