
തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്‍റെ ഫേസ്ബുക്ക് പേജുകളിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം നാളെ ഫേസ്ബുക്ക് അധികൃർ മുഖ്യമന്ത്രിക്ക് കൈമാറും.
പൊലീസ് ട്രോളർമാരും, പൊലീസിന്‍റെ വീഡിയോകളുമെല്ലാം സൂപ്പർ ഹിറ്റായതോടെ കേരള പൊലീസിന് ലഭിച്ചത് അപൂർവ്വ നേട്ടം. ഇതുവരെ ന്യൂയോർക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുൽ ലൈക്ക് കിട്ടിയ ഫേസ്ബുക്ക് പേജെന്ന ബഹുമതി. എട്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. പത്ത് ലക്ഷം ഇഷ്ടക്കാരോടെയാണ് കേരള പൊലീസ് ന്യൂയോർക്ക് പൊലീസിനെ മറിടകന്നത്.
ഏഴു വർഷം മുമ്പ് കേരള പൊലീസ് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുമ്പോള്‍ ഉദ്ദേശ്യം ഒന്നുമാത്രമായിരുന്നു. പൊലീസ് ആസ്ഥാനത്തെ അറിയിപ്പുകളും പൊലീസ് മേധാവിയുടെ സന്ദേശങ്ങളും പങ്കുവയ്ക്കുക. പക്ഷെ നവമാധ്യമങ്ങളുടെ സ്വാധീനം വർധിച്ചപ്പോള്‍ പൊലീസും ഒന്നു മാറ്റിപ്പിടിച്ചു. 2018 മെയ് മാസത്തിൽ തുടങ്ങിയ പൊലീസുകാരുടെ സോഷ്യൽ മീഡിയ സെൽ പൊലീസ് മുഖ പുസ്തക്കതിന്‍റെ മുഖം തന്നെ മാറ്റി.
പൊലീസിനെ ട്രോളുന്നവര്‍ക്ക് ഉരുളയക്ക് ഉപ്പേരിപോലെ മറുപടിയുമായി പൊലീസ് ട്രോളർമാർ എത്തി. കി കി ചലഞ്ചും ടിക് കോക്ക ചലഞ്ചുമെല്ലാം പിന്തുടരുന്നതിനെതിരെ പൊലീസുകാർ ചെയ്ത വീഡികള്‍ വൻ ഹിറ്റായി. ഓണ്‍ലൈൻ തട്ടിപ്പ് തടയാനായി ഫെയ്സ് ബുക്ക് നടത്തിയ പ്രവർത്തനങ്ങളും അംഗീകരിക്കപ്പെട്ടു.
പ്രളയ കാലത്തും, ശബരിമല പ്രശ്നത്തിലുമെല്ലാം പൊലീസിനെ ഉയർന്ന അക്ഷേപനങ്ങള്‍ക്കുള്ള മറുപടിയും ചർച്ചകളുമെല്ലാം ഫേസ്ബുക്കിനെ വീണ്ടും ജനകീയമാക്കിയപ്പോള്‍ ഇഷ്ടക്കാർ ഒരു മില്യൻ കടക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam