മറ്റൊരു വാഹനത്തിൽ തട്ടിയ ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപെട്ടു; യുവാവിന് ദാരുണാന്ത്യം

Published : Jul 03, 2025, 11:41 AM ISTUpdated : Jul 03, 2025, 12:00 PM IST
accident death

Synopsis

ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.

കൊച്ചി: എറണാകുളം തൃക്കാക്കര ഭാരത് മാത കോളേജിനു സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കളമശ്ശേരി കല്ലുകുളം വീട്ടിൽ അൻസാർ ആണ് മരിച്ചത്. ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റൊരു വാഹനത്തിൽ തട്ടി ബൈക്ക്, കെഎസ്ആർടിസി ബസിന് അടിയിൽപെടുകയായിരുന്നു. സ്വകാര്യ ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോഴാണ് സംഭവം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം