
അമൃത്സര്‍: പഞ്ചാബ് സ്റ്റേറ്റ് ലോറട്ടിയുടെ രാഖി ബമ്പര്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് മനോജ് കുമാര്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇങ്ങനെ ഒരു ഭാഗ്യം തേടി വരുമെന്ന് ഒരിക്കലും മനോജ് പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ഒരു സാധാരണ തൊഴിലാളിയായ മനോജിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തത്.
പഞ്ചാബിലെ സാന്‍ഗ്രൂര്‍ ജില്ലയിലെ മാന്ദ്‍വി ഗ്രാമത്തില്‍ താമസിക്കുന്ന മനോജ് കടം വാങ്ങിയ 200 രൂപ കൊടുത്താണ് രാഖി ബമ്പര്‍ എടുത്തത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്നപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകളില്‍ ഒന്ന് മനോജ് എടുത്തതായിരുന്നു. ലുധിയാനയിലാണ് നറുക്കെടുപ്പ് നടന്നത്.
ഇന്നലെ പഞ്ചാബിലെ ലോട്ടറി ഡയറക്ടറിനെ കണ്ട് തന്‍റെ ലോട്ടറി മനോജ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം സമ്മാനത്തുക നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ സ്വപ്നങ്ങളില്‍ പോലും ഇത്രയും വലിയ തുക തനിക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് മനോജ് ഹിന്ദുസ്ഥാന്‍ ടെെംസിനോട് പറഞ്ഞു. തന്‍റെ കുടുംബം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam