മീ ടൂ; തന്നെ അവഹേളിക്കുക ലക്ഷ്യം; മാനനഷ്ടകേസില്‍ എം.ജെ അക്ബര്‍ മൊഴി നല്‍കി

Published : Oct 31, 2018, 03:04 PM IST
മീ ടൂ; തന്നെ അവഹേളിക്കുക ലക്ഷ്യം; മാനനഷ്ടകേസില്‍ എം.ജെ അക്ബര്‍ മൊഴി നല്‍കി

Synopsis

മാനനഷ്ടക്കേസില്‍ അക്ബറിന് വേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷക ഗീതയാണ്. ഒരു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ കോളേജ് വിദ്യാഭ്യാസകാലവും പത്രപ്രവര്‍ത്തന ജീവിതവും എം.ജെ അക്ബര്‍ വിശദീകരിച്ചു. സംസാരിക്കുമ്പോള്‍ പലപ്പോഴും കണ്ഠമിടറിയ എം.ജെ അക്ബറിന്‍റെ വാക്കുകള്‍ മുഴുവനാക്കിയത് അഭിഭാഷകയായിരുന്നു. ക്ഷീണമുണ്ടെങ്കില്‍ കസേരയില്‍ ഇരിക്കാമെന്ന് മജിസ്ട്രേറ്റ് പറഞ്ഞെങ്കിലും കോടതിക്ക് മുന്നിലിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി.

പട്യാല: തന്നെ വ്യക്തിപരമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് പത്രപ്രവര്‍ത്തക  പ്രിയ രമാണി അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന്  മുന്‍വിദേശകാര്യമന്ത്രി എം.ജെ അക്ബര്‍. മാനനഷ്ടക്കേസില്‍ പട്യാല കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. കേസ് ഇനി അടുത്ത മാസം 12 ന് പരിഗണിക്കും.

ഒരു സംഘം അഭിഭാഷകര്‍ക്കൊപ്പം പന്ത്രണ്ട് മണിയോടെയാണ് എം.ജെ അക്ബര്‍ കോടതിയിലെത്തിയത്. വര്‍ഷങ്ങളോളം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് നോക്കാതെ അക്ഷോഭ്യനായി കോടതി മുറിയിലേക്ക് നടന്നു. സന്ദര്‍ശകരുടെ കസേരയിലിരുന്ന എം.ജെ അക്ബറിനോട് കോടതി നടപടികള്‍ തുടങ്ങിയ ഉടന്‍ സാക്ഷികൂട്ടില്‍ കയറി നില്‍ക്കാന്‍ അഡീ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ ആവശ്യപ്പെട്ടു.

മാനനഷ്ടക്കേസില്‍ അക്ബറിന് വേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷക ഗീതയാണ്. ഒരു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ കോളേജ് വിദ്യാഭ്യാസകാലവും പത്രപ്രവര്‍ത്തന ജീവിതവും എം.ജെ അക്ബര്‍ വിശദീകരിച്ചു.
സംസാരിക്കുമ്പോള്‍ പലപ്പോഴും കണ്ഠമിടറിയ എം.ജെ അക്ബറിന്‍റെ വാക്കുകള്‍ മുഴുവനാക്കിയത് അഭിഭാഷകയായിരുന്നു. ക്ഷീണമുണ്ടെങ്കില്‍ കസേരയില്‍ ഇരിക്കാമെന്ന് മജിസ്ട്രേറ്റ് പറഞ്ഞെങ്കിലും കോടതിക്ക് മുന്നിലിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി.

പ്രിയാ രമാണിക്ക് മറുപടി നല്‍കി ദില്ലിയില്‍ പുറത്തിറക്കിയ പ്രസ്താവനയിലെ  അതേ വരികള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. തനിക്കെതിരെ ആദ്യം ലേഖനം എഴുതിയപ്പോള്‍ പ്രിയാ രമാണി തന്‍റെ പേര് വെച്ചിരുന്നില്ല. താനൊന്നും ചെയ്തില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്. പിന്നീട് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്യേശത്തോടെ മാത്രം പേര് വലിച്ചിഴക്കുകയായിരുന്നുവെന്ന് അക്ബര്‍ മൊഴി നല്‍കി. തന്‍റെ ഭാഗം ന്യായീകരിക്കാന്‍ അക്ബര്‍ ഹാജരാക്കുന്ന സാക്ഷികളുടെ മൊഴിയാണ് അടുത്ത മാസം 12 ന് എടക്കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 16ന്, ആകെ സീറ്റുകൾ 37; പത്ത് സംസ്ഥാനങ്ങളിൽ നിന്ന് പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കും
കല്യാണം കൊഴുപ്പിക്കാൻ വധുവിന്‍റെ മുകളിലേക്ക് വാരിയെറിഞ്ഞത് 8.5 കോടി? വൈറലായതോടെ വരന്‍റെ കൂട്ടരുടെ വിശദീകരണം, വർഷിച്ചത് 2 ലക്ഷം മാത്രം