
കൊൽക്കത്ത: കൊല്‍ക്കത്തയിലെ മജേർഹാത് പാലം തകര്‍ന്ന് വീണ് അഞ്ച് മരണം. മരണപ്പെട്ടവരുടെ എണ്ണം കൂടിയേക്കാം എന്നാണ് സൂചന. പരുക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ വാഹനങ്ങൾ അവശിഷ്ടങ്ങള്‍ക്കടിയിൽ കുടങ്ങിക്കിടക്കുന്നു എന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വാഹനങ്ങൾ പാലത്തിന് മുകളിലുണ്ടായിരുന്നപ്പോഴാണ് വലിയ ശബ്ദത്തോടെ പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്.
നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേർന്നു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി മമത ബാനർജി ഉത്തര ബംഗാളിലെ പരിപാടികൾ റദ്ദാക്കി കൊൽക്കത്തയിലേക്കു തിരിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam