2019ല്‍ പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ പിന്തുണ നരേന്ദ്രമോദിക്ക് - ഓണ്‍ലൈന്‍ സര്‍വ്വേ ഫലം

By Web TeamFirst Published Nov 3, 2018, 9:47 AM IST
Highlights

ഭൂരിപക്ഷം ആളുകളും പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദിയെത്തണമെന്ന ആഗ്രഹം പങ്കു വച്ചതായി ഓണ്‍ലൈന്‍ സര്‍വ്വെ ഫലം. രാജ്യത്തിന്റെ നല്ലൊരു ഭാവിയ്ക്കായി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 


ദില്ലി: ഭൂരിപക്ഷം ആളുകളും പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദിയെത്തണമെന്ന ആഗ്രഹം പങ്കു വച്ചതായി ഓണ്‍ലൈന്‍ സര്‍വ്വേ ഫലം. രാജ്യത്തിന്റെ നല്ലൊരു ഭാവിയ്ക്കായി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ന്യൂസ് പോര്‍ട്ടലായ ഡെയ്ലി ഹണ്ട് നടത്തിയ സര്‍വ്വേയുടേതാണ് ഫലം. 

54 ലക്ഷം പേര്‍ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ ഡെയ്ലി ഹണ്ട് വിശദമാക്കുന്നത്. നീല്‍സണ്‍ ഇന്ത്യ എന്ന ഡാറ്റ അനലിറ്റിക്സ് കമ്പനിയുമായി ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ളവര്‍ സര്‍വ്വേയില്‍ പങ്കെടുത്തതായാണ് വിവരം. 63 ശതമാനം പേര്‍ പ്രധാനമന്ത്രിയുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണെന്ന വിശ്വാസം പ്രകടിപ്പിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍,ഛത്തീസ്ഗഡ് പ്രധാനമന്ത്രിക്കൊപ്പം നിക്കുമെന്നും സര്‍വ്വേ വിശദമാക്കുന്നു. 

അഴിമതിയെ വേരോടെ തുടച്ച് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിയേക്കാളും ഉയര്‍ന്ന സ്ഥാനം നേടിയത് അരവിന്ദ് കേജ്‍രിവാളാണ്. 17 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിക്ക് ഒപ്പം നിന്നത്. സര്‍വ്വെ ഫലങ്ങളില്‍ 3ശതമാനം പേര്‍ അഖലേഷ് യാദവിനും 2 ശതമാനം പേര്‍ മായാവതിക്കും അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഏതുതരത്തിലാണ് രാഷ്ട്രീയ  നേതാക്കള്‍ സ്വാധീനിക്കുന്നതെന്ന് കണ്ടെത്താനുള്ളതായിരുന്നു സര്‍വ്വേ. 
 

click me!