മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് മലയാളി ശാസ്ത്രജ്ഞ

Published : Aug 22, 2018, 02:47 PM ISTUpdated : Sep 10, 2018, 02:49 AM IST
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് മലയാളി ശാസ്ത്രജ്ഞ

Synopsis

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പ്രഥമ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി ശാസ്ത്ര‍ജ്ഞ. മിഷൻ ഗഗൻ യാൻ എന്ന ദൗത്യത്തിന് നേതൃത്വം നല്‍കുക തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.വി ആർ ലളിതാംബികയാണ്

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പ്രഥമ ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് മലയാളി ശാസ്ത്ര‍ജ്ഞ. മിഷൻ ഗഗൻ യാൻ എന്ന ദൗത്യത്തിന് നേതൃത്വം നല്‍കുക തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.വി ആർ ലളിതാംബികയാണ്

2022 ൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാൻ ലക്ഷ്യമിടുന്ന  മിഷൻ ഗഗൻ യാൻ പദ്ധതി സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രഥമ പ്രവർത്തനങ്ങൾക്ക് വേണ്ടി മൂന്ന് മാസമായി ലളിതാംബിക ബെംഗളൂരുവിലെ ഐഎസ്ഐർഒ ആസ്ഥാനത്തുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അവർ വിശദമാക്കി. സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്ത് പരീക്ഷണം നടത്തി വരികയാണെന്നും ലളിതാംബിക വ്യക്തമാക്കി. ബഹിരാകാശത്ത് ആളെ എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്കായി 9000 കോടി രൂപയാണ്  കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.

വിക്ഷേപണ സാങ്കേതിയ വിദ്യയിൽ വിദഗ്ധയായ ഡോ. ലളിതാംബിക. 1988 മുതല്‍  ഐഎസ്ആർഒ യില്‍ സേവനം ചെയ്യുകയാണ്.  ഇതിനോടകം  തന്നെ നിരവധി പുരസ്കാരങ്ങളും അവര്‍ സ്വന്തമാക്കിട്ടുണ്ട്. 2001ൽ സ്പേസ് ഗോൾഡ് മെഡൽ, ഐ എസ് ആർ ഒ വ്യക്തിഗത മെറിറ്റ് അവാർഡ്, 2013ൽ  പെർഫോമൻസ് എക്സലൻസ് അവാർഡ് തു‍ടങ്ങി നേട്ടങ്ങൾ  ഇവരെ തേടിയെത്തി. 2014ൽ വിജയകരമായി പരീക്ഷണം നടത്തിയ എൽ വി എം3(ജിഎസ്എൽവി മാക് ത്രീ) വികസിപ്പിച്ചെടുത്തത് ലളിതാംബികയുടെ നേതൃത്യത്തിലുള്ള സംഘമാണ്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ