
ദില്ലി: മുതിർന്ന മാധ്യമപ്രവർകത്തകൻ വിനോദ് ദുവയ്ക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകയായ നിഷിദ ജെയ്ന്‍ നടത്തിയ മീ ടു വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മകള്‍ മല്ലിക ദുവാ. മീ ടൂ മൂവ്മെന്‍റിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച മല്ലിക ദുവ എന്നാല്‍ തന്‍റെ പിതാവിന്‍റെ കൂടെയുണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിഷിദ ജെയ്ന് എന്ന് പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ നിഷിദ ആരോപിച്ചതുപോലെ തന്‍റെ പിതാവ് കുറ്റക്കാരനാണെങ്കില്‍ അത് ദുഖകരമാണെന്നും മല്ലിക പറയുന്നു.
സ്ത്രീവിരുദ്ധതയ്കക്കും മതഭ്രാന്തിനുമെതിരെ എല്ലാകാലവും ഉണ്ടാവും. എന്നാല്‍ തന്‍റെ പേരും ഇതിലേക്ക് വലിച്ചിഴച്ചതിനെതിരെ രൂക്ഷമായ ഭാഷയില്‍ നിഷിദ ജെയ്നെതിരെ മല്ലിക പ്രതികരിക്കുന്നുണ്ട്. വിനോദത്തിന് വേണ്ട് നിര്‍ബന്ധിച്ച് സ്ത്രീകളെക്കൊണ്ട് അഭിപ്രായം പറയിക്കുന്നത് എല്ലാവരും നിര്‍ത്തണമെന്നും പോസ്റ്റിലുണ്ട്. ഇത് തന്‍റെ പിതാവിന്‍റെ യുദ്ധമാണ്. പോരാടന്‍ അദ്ദേഹത്തെ അനുവദിക്കുമെന്നും കൂടയുണ്ടാകുമെന്നാണ് മല്ലിക ദുവ പറയുന്നത്.
1998ൽ അഭിമുഖത്തിനായെത്തിയ തന്നോട് വിനോദ് ദുവ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് നിഷിദയുടെ വെളിപ്പെടുത്തല്‍. പിന്നീട് വിനോദ് ദുവ തന്നെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നും നിഷിദ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തല് നടത്തിയിരുന്നു. ദീർഘകാലം ദുരദർശനിൽ ജനപ്രിയ പരിപാടികൾ അവതരിപ്പിച്ച വിനോദ് ദുവ ഇപ്പോൾ ഓൺലൈൻ വാർത്താ പോർട്ടലായ ദ വയറിന്‍റെ ഹിന്ദി വിഭാഗം എഡിറ്ററാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam