കേന്ദ്രത്തിനെതിരായ ധർണ്ണ മമതാ ബാനർജി അവസാനിപ്പിച്ചു

Published : Feb 05, 2019, 06:46 PM ISTUpdated : Feb 05, 2019, 08:55 PM IST
കേന്ദ്രത്തിനെതിരായ ധർണ്ണ മമതാ ബാനർജി അവസാനിപ്പിച്ചു

Synopsis

നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങളുടെ തുടർച്ചയായി മമത സമരം തുടങ്ങിയത്.  കോടതിയിൽ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും പ്രഖ്യാപിച്ചാണ് മമതാ ബാനർജി സമരം അവസാനിപ്പിച്ചത്.

കൊൽക്കത്ത: കേന്ദ്രത്തിനെതിരായി കൊൽക്കത്ത മെട്രോ ചാനലിൽ നടത്തിവന്ന ധർണ്ണ മമത ബാനർജി അവസാനിപ്പിച്ചു. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങളുടെ തുടർച്ചയായി മമത സമരം തുടങ്ങിയത്.  കോടതിയിൽ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമെന്നും പ്രഖ്യാപിച്ചാണ് മമതാ ബാനർജി സമരം അവസാനിപ്പിച്ചത്. ചന്ദ്രബാബു നായിഡു സമരപ്പന്തലിൽ എത്തിയതിന് പിന്നാലെയാണ് മായാവതി തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് മമതാ ബാനർജി ആരോപിച്ചു. ഭരണഘടനയ്ക്ക് വേണ്ടി നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്നും അടുത്തയാഴ്ച ഈ വിഷയം ദില്ലിയിൽ ഉയർത്തുമെന്നും സമരം അവസാനിപ്പിച്ചുകൊണ്ട് മമത പ്രഖ്യാപിച്ചു. കേന്ദ്രം പ്രതികാരം തീർക്കുന്നതായി ആരോപിച്ച മമത സംസ്ഥാന ബജറ്റിന് കഴിഞ്ഞ ദിവസം സമരപ്പന്തലിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നല്കിയത്. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വാർഷിക മെഡലുകൾ സമ്മാനിച്ചതും സമരവേദിയിൽ തന്നെ ആയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന
രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക്! അറിയേണ്ട 10 കാര്യങ്ങൾ