കൈയില്‍ ഏക് താരയുമായി പാട്ടുപാടി മമതാ ബാനര്‍ജി- വീഡിയോ

Published : Feb 08, 2019, 01:43 PM ISTUpdated : Feb 08, 2019, 01:49 PM IST
കൈയില്‍ ഏക് താരയുമായി പാട്ടുപാടി മമതാ ബാനര്‍ജി- വീഡിയോ

Synopsis

രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടയില്‍ ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 

കൊല്‍ക്കത്ത: രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടയില്‍ ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാഴാഴ്ച നടന്ന ബംഗാള്‍ ആഗോള വ്യാപാര ഉച്ചകോടിയിലാണ് സംഘഗാനത്തില്‍ പങ്കുചേര്‍ന്ന് മമതാ ബാനര്‍ജി ശ്രദ്ധ നേടിയത്. മുകേഷ് അംബാനി, സജ്ജന്‍ ജിൻഡാല്‍ അടക്കമുള്ള  പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന കലാപരിപാടികളില്‍ ബാവുല്‍ഗാനവും ഉണ്ടായിരുന്നു.  ഈ വേദിയിലാണേ സംസ്ഥാന മുഖ്യമന്ത്രി കൈയടി വാങ്ങിയത്. 

കുങ്കുമവര്‍ണത്തിലുള്ള വസ്ത്രം ധരിച്ച് ഏക് താരയുമായി വേദിയിലെത്തിയ ഗായകസംഘത്തിനൊപ്പമാണ് വെള്ള കോട്ടണ്‍ സാരിയുടുത്ത് ഏക് താരയുമായി മമതയെത്തിയത്. ബംഗാളി കവി ദ്വിജേന്ദ്രലാല്‍ റായിയുടെ "ധോനോ ധാന്നേ പുഷ്‌പേ ഭോരാ" എന്ന  ദേശഭക്തി ഗാനമാണ് സംഘത്തിനൊപ്പം മമത ആലപിച്ചത്. 

 

 

കവിതയെഴുത്തിലും  ചിത്രമെഴുത്തിലും നേരത്തെ കലാരംഗത്തെ തന്‍റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് മമതാ ബാനര്‍ജി. മമതാ ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിക്കുന്ന വീഡിയോയും ശേദ്ധ നേടുന്നു.   2019 ഓടെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മമത പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ഒളിഞ്ഞിരിക്കുന്നത് വമ്പൻ കെണികൾ, ഓൺലൈൻ ബെറ്റിങ്ങിൽ വൻതുകകൾ നഷ്ടപ്പെട്ടു, ദിവസങ്ങൾക്കിടയിൽ ജീവനൊടുക്കിയത് മൂന്ന് യുവാക്കൾ